വാഷിങ്ടൺ: അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഡാലസില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് അപകടം.
കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലാണ് ട്രക്ക് വന്നത്. വാഹനം ഇടിച്ചതിനു പിന്നാലെ കാറിൽ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
അറ്റ്ലാന്റയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. 4 പേരും സംഭവസ്ഥലത്ത് വച്ചു തന്നെ വെന്തുമരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങൾ പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോകും.