ടെക്സസ് മിന്നൽപ്രളയം;104 പേർ മരിച്ചതായി സ്ഥിരീകരണം

വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ എണ്ണൂറ്റി അൻപതിലേറെപ്പേരെ ഇതിനോടകം രക്ഷപെടുത്തി

Jul 8, 2025 - 12:11
Jul 8, 2025 - 12:11
 0
ടെക്സസ് മിന്നൽപ്രളയം;104 പേർ മരിച്ചതായി സ്ഥിരീകരണം
വാഷിംഗ്ടണ്‍: ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 104 പേർ മരിച്ചതായി സ്ഥിരീകരണം. കേർ കൗണ്ടിയിൽ മാത്രം മരിച്ചത് 84 പേരാണ്.  സമ്മര്‍ ക്യാംപിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളും ജീവനക്കാരിയുമുള്‍പ്പെടെ 28 പേരും പ്രളയത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
 
പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരില്‍ 22 മുതിര്‍ന്നവരുടെയും 10 കുട്ടികളുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന്റെ കാരണം. കെർ കൗണ്ടിയിലാണ് ഏറ്റവും അധികം മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. 
 
വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ എണ്ണൂറ്റി അൻപതിലേറെപ്പേരെ ഇതിനോടകം രക്ഷപെടുത്തി. ടെക്സസിന്റെ മധ്യ മേഖലയിൽ ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് വിവരം.പ്രളയമുണ്ടായി നാലുദിവസം പിന്നിട്ടതിനാല്‍ കൂടുതല്‍പേരെ ജീവനോടെ കണ്ടെത്താനുളള സാധ്യത മങ്ങിയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കനത്ത മഴയും നദികൾ കരകവിഞ്ഞൊഴുകുന്നതും അടിഞ്ഞുകൂടിയ മാലിന്യങ്ങളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow