മുന്‍ ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

പപത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

Apr 25, 2025 - 15:21
Apr 28, 2025 - 19:45
 0  14
മുന്‍ ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു
ബംഗളൂരു: മുന്‍ ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ (84)  അന്തരിച്ചു. ബെംഗളൂരിവിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. 
 
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു കസ്തൂരിരംഗൻ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, ബഹിരാകാശ കമ്മീഷൻ എന്നിവയുടെ ചെയർമാനും ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയുമായിരുന്നു. പപത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow