നിറത്തിന്റെ പേരിൽ അപമാനം; രാജസ്ഥാനിൽ 16-കാരന്റെ മരണത്തിൽ അന്വേഷണം
രാജസ്ഥാനിലെ ധോൽപൂരിൽ 16 വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ സഹപാഠിയായ ഒരു പെൺകുട്ടി നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചതിനെ തുടർന്ന് വിദ്യാർഥി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവദിവസം വിദ്യാർഥിയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.
സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും വിദ്യാർഥി നേരിട്ടതായി പറയുന്ന മാനസിക പീഡനവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?



