ഹൈദരാബാദിൽ ക്ഷേത്രക്കുളത്തിൽ ചാടി യുവതി ജീവനൊടുക്കി; വിഗ്രഹം കാണാതായതിൽ ദുരൂഹത
ഹൈദരാബാദിൽ ക്ഷേത്രപരിസരത്ത് നടന്ന ദാരുണ സംഭവത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ തേജസ്വി മരണപ്പെട്ടു. ക്ഷേത്രക്കുളത്തിന് സമീപം വസ്ത്രങ്ങൾ അഴിച്ചുവെച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച യുവതി അവിടെയുണ്ടായിരുന്ന ഒരു വിഗ്രഹം കൈയിലെടുത്ത് കുളത്തിലേക്ക് ചാടിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
സംഭവത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും കൈയിലെടുത്തതായി പറയുന്ന വിഗ്രഹം കണ്ടെത്താനായില്ല. പിന്നീട് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (ഡിആർഎഫ്) സംഘം സ്ഥലത്തെത്തി മണിക്കൂറുകളോളം കുളത്തിൽ പരിശോധന നടത്തിയെങ്കിലും വിഗ്രഹം കണ്ടെത്താനായില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്.
What's Your Reaction?



