ഹൃദയപൂർവ്വം' പദ്ധതിക്ക് വിലക്ക്; സർക്കാർ നിലപാടിനെതിരെ സിപിഐഎം, മനുഷ്യത്വവിരുദ്ധമെന്ന് വിമർശനം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ വിതരണം നടത്തുന്ന 'ഹൃദയപൂർവ്വം' പദ്ധതിക്ക് അനുമതി നിഷേധിച്ച സർക്കാർ നിലപാടിനെതിരെ സിപിഐഎം ശക്തമായ വിമർശനവുമായി രംഗത്തെത്തി. മനുഷ്യസ്നേഹത്തെയും സാമൂഹിക പ്രതിബദ്ധതയെയും തകർക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് മനുഷ്യത്വവിരുദ്ധമാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
പരസ്പരം പരിചയമില്ലാത്ത ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനത്തെ രാഷ്ട്രീയവത്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്നും, ഇത്തരം സേവന പ്രവർത്തനങ്ങളെ തടയുന്ന നടപടികൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പ്രസ്താവനയിൽ വിമർശിച്ചു.
What's Your Reaction?

