ലോകകപ്പ് ഫൈനൽ: കേരള സർവകലാശാലയ്ക്ക് നാളെ അവധി, പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച കേരള സർവകലാശാലയിലെ പഠനവിഭാഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
വൈസ് ചാൻസലറുടെ നിർദേശപ്രകാരം ജൂലൈ 20ന് നടത്താനിരുന്ന കേരള സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, സർവകലാശാലയിലെ ഓഫീസ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. എല്ലാ ഓഫീസ് ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും രജിസ്ട്രാർ അറിയിച്ചു.
സാങ്കേതിക സർവകലാശാലയും നാളത്തെ പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ നടത്താനിരുന്ന പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30ന് നടക്കും. ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല.
What's Your Reaction?



