വയനാട്ടിൽ മഴക്കെടുതി രൂക്ഷം; 28 ദുരിതാശ്വാസ ക്യാംപുകളിലായി 1,328 പേരെ മാറ്റിപ്പാർപ്പിച്ചു
കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ മഴക്കെടുതി രൂക്ഷമായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് 414 കുടുംബങ്ങളിലെ 1,328 പേരെ 28 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ ക്യാംപുകളിലുള്ളവരിൽ 465 പുരുഷന്മാരും 533 സ്ത്രീകളും 330 കുട്ടികളും 73 വയോജനങ്ങളും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗർഭിണികളും ഉൾപ്പെടുന്നു.
വൈത്തിരി താലൂക്കിൽ 15 ക്യാംപുകളും മാനന്തവാടിയിൽ 10 ക്യാംപുകളും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്ന് ക്യാംപുകളും പ്രവർത്തിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകൾ, അങ്കണവാടികൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്.
What's Your Reaction?



