അതിശക്ത മഴ ഉത്തരേന്ത്യയിൽ ദുരന്തം വിതയ്ക്കുന്നു; ഇന്ന് മാത്രം 27 മരണം
ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ ദുരന്തം വിതയ്ക്കുന്നു. ജമ്മു കശ്മീർ ഉൾപ്പെടെ ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായുണ്ടായ മഴക്കെടുതിയിൽ ഇന്ന് മാത്രം 27 പേർ മരിച്ചതായി റിപ്പോർട്ട്.
ജമ്മു കശ്മീരിലും നാഗാലാൻഡിലും സ്ഥിതി അതീവ ഗുരുതരമാണ്. ജമ്മു കശ്മീരിൽ മഴക്കെടുതിയിൽ 14 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നാഗാലാൻഡിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. മോൺ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്.
നാഗാലാൻഡിലെ കൂടുതൽ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.
അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
What's Your Reaction?



