കേന്ദ്ര സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചു

ഈ മാസത്തെ ശമ്പളത്തിനൊപ്പം കുടിശിക തുകയും ചേര്‍ത്ത് ആയിരിക്കും നല്‍കുക

Oct 1, 2025 - 19:47
Oct 1, 2025 - 19:47
 0
കേന്ദ്ര സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചു
ഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി എ) 3 ശതമാനം വർധിപ്പിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ദസറ സമ്മാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്.  ജൂലൈ 1 മുതലുള്ള മുൻകാലപ്രാബല്യത്തോടെ വർധന നിലവിൽ വരുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
 
ഈ മാസത്തെ ശമ്പളത്തിനൊപ്പം കുടിശിക തുകയും ചേര്‍ത്ത് ആയിരിക്കും നല്‍കുക. ക്ഷാമബത്ത വർധനയിലൂടെ ലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ആനുകൂല്യം ലഭിക്കും.  ഏഴാം ശമ്പള കമ്മീഷന്റെ അവസാനത്തെ വര്‍ധനവ് കൂടിയാണിത്.
 
കഴിഞ്ഞ മാർച്ചിൽ 2 ശതമാനം വർ‌ധനവ് പ്രഖ്യാപിച്ചിരുന്നു.  ഇതിന് പുറമെ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow