ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ ആന്ധ്രാ സ്വദേശിയായ 18 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. വാഹനപരിശോധനയ്ക്കിടെയാണ് യുവതിയെ പോലീസുകാർ ബലാത്സംഗം ചെയ്തത്. കേസിൽ രണ്ട് പോലീസുകാർ അറസ്റ്റിൽ.
ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിയുടെ മുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗം ചെയ്‌തത്. സംഭവത്തില്‍ തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ആന്ധ്രാപ്രദേശിൽ നിന്ന് തിരുവണ്ണാമലയിൽ ഒരു ക്ഷേത്രത്തിലേക്ക് പഴവുമായി പോയതായിരുന്നു പോവുകയായിരുന്നു അതിജീവിതയായ സ്ത്രീയും അമ്മയും സഹോദരിയും. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം.
വാഹന പരിശോധനയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വാന്‍ തടഞ്ഞു. തുടര്‍ന്ന് ഇരുവരും സഹോദരികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോകുകയും മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് അവശയായ കുട്ടിയെ പ്രതികൾ റോഡിൽ ഉപേഷിക്കുകയായിരുന്നു.