തിരുവനന്തപുരം: ദ്വാരപാലക പീഠ വിവാദത്തിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്ന് ദേവ്സ്വം വകുപ്പ മന്ത്രി വി.എൻ. വാസവൻ. ശബരിമലയിലെ ദ്വാരപാലക പീഠവിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി ആരോപിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും കൃത്യമായ വിവരം അന്വേഷണത്തിലൂടെ പൂറത്തു വരുമെന്നും അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു ജഡ്ജിന്റെ നേതൃത്വത്തിൽ തന്നെ അന്വേഷണം മുന്നോട്ട് പോകുന്നത് നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ നിന്നു കാണാതായ ദ്വാരപാലക പീഠം പരാതിക്കാരനായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയത്.