ഡി.എം.ഇയ്ക്കും പ്രിൻസിപ്പൽമാർക്കും യാത്രയയപ്പ് നൽകി
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി

തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും വിവിധ ഗവ മെഡിക്കൽ കോളേജുകളിലെയും ഗവ നഴ്സിംഗ് കോളേജുകളിലേയും പ്രിൻസിപ്പൽമാർക്കും യാത്രയയപ്പ് നൽകി.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി.
മെഡിക്കൽ കോളേജുകളും ഡെൻ്റൽ കോളേജും ദേശീയ റാങ്കിംഗിൽ വന്നതും കൂടുതൽ അധ്യാപക തസ്തികകൾ സൃഷ്ടിച്ചതും നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചതും രണ്ടു പുതിയ മെഡിക്കൽ കോളേജുകൾ അനുവദിച്ചതുമെല്ലാം ഈ കാലഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോൾ സർവീസിൽ നിന്നും വിരമിക്കുന്നവരും സർവീസിലുള്ളവരുടെയും എല്ലാം ആത്മാർത്ഥമായ ഇടപെടലാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു.
വിരമിച്ചവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ ഐ.എ.എസ് അധ്യക്ഷനായിരുന്നു. എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ്, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. കെ. ജെ റീന, ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി വിശ്വനാഥൻ, സ്പെഷൽ ഓഫീസർ ഡോ. ടി. കെ പ്രേമലത എന്നിവർ സംസാരിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ജോയിൻന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ജനറൽ) ഡോ. വി. ടി ബീന, ജോയിൻന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് എഡ്യൂക്കേഷൻ ഡോ. ടി പ്രേമലത, പ്രിൻസിപ്പൽമാരായ ഡോ. ലിനറ്റ് ജെ മോറിസ്, ഡോ. മിറിയം വർക്കി (ആലപ്പുഴ മെഡിക്കൽ കോളേജ്), ഡോ. എസ് പ്രതാപ് (എറണാകുളം മെഡിക്കൽ കോളേജ്), പ്രൊഫ സി ശ്രീദേവി അമ്മ (പ്രിൻസിപ്പൽ, തിരുവനന്തപുരം നഴ്സിംഗ് കോളേജ്) പ്രൊഫ വി. എ സുലോചന (ഇടുക്കി നഴ്സിംഗ് കോളേജ്), പ്രൊഫ പി. ആർ രമാദേവി (തൃശൂർ നഴ്സിംഗ് കോളേജ്), ഡോ. കെ രാജലക്ഷ്മി (കോഴിക്കോട് നഴ്സിംഗ് കോളേജ്), ഡോ. ടി സുലേഖ (കോട്ടയം നഴ്സിംഗ് കോളേജ്, ഡോ. എം. ആർ ജയന്തി (പാലക്കാട് നഴ്സിംഗ് കോളേജ് ), ഡോ. ജി മായ (പ്രിൻസിപ്പൽ, അപെക്സ് ട്രോമ ആൻ്റ് എമർജൻസി ലേണിംഗ് സെന്റർ), ഡോ. എ റീത്ത സെറീന (പ്രിൻസിപ്പൽ, ഗവ ഡെൻ്റൽ കോളേജ്, തിരുവനന്തപുരം) എന്നിവരാണ് വിരമിക്കുന്നത്.
What's Your Reaction?






