പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

Oct 1, 2025 - 13:27
Oct 1, 2025 - 13:27
 0
പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശൂർ: കുന്നംകുളം താഴ്‌വാരത്ത് മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. താഴ്‌വാരം സ്വദേശികളായ അഭിഷേക് - അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്.

പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്ത് കിടത്തി പാൽ കൊടുത്ത ശേഷം ഉറങ്ങിപ്പോയിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമില്ലാത്തതിനെത്തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന്, കൂടുതൽ വിവരങ്ങൾക്കായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow