ധർമേന്ദ്ര പ്രധാൻ രാജിക്ക് പിന്നാലെ അഭിജിത്ത് ദീപ്‌കെയുടെ പോസ്റ്റ്; 'ഒന്നുറങ്ങാൻ പോകുന്നു, പിന്നീട് കാണാം'
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സിജെപി നേതാവ് അഭിജിത് ദീപ്‌കെയുടെ എക്‌സ് പോസ്റ്റ് ശ്രദ്ധ നേടുന്നു. "ഒന്നുറങ്ങാൻ പോകുകയാണ്, കുറച്ച് കഴിഞ്ഞ് കാണാം" എന്നായിരുന്നു അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
മുപ്പതുകാരനായ അഭിജിത് ദീപ്‌കെയ്ക്ക് ശനിയാഴ്ച രാവിലെ ടൈഫോയ്ഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും പ്രതിഷേധവുമായി ബന്ധപ്പെട്ട് അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിന് പിന്നാലെ രാജ്യവ്യാപകമായി വിഷയം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.
What's Your Reaction?



