ഓണത്തിലെ യാത്രാദുരിതത്തിന് തടയിടാന്‍ 90 അധിക സര്‍വീസുകള്‍ കൂടി ഇറക്കി കര്‍ണാടക ആര്‍.ടി.സി.

തിരുവോണദിവസം മുതൽ മടക്കയാത്രയ്ക്കും സ്പെഷൽ സര്‍വീസുകൾ ഉണ്ടാകും

Sep 2, 2025 - 13:15
Sep 2, 2025 - 13:16
 0
ഓണത്തിലെ യാത്രാദുരിതത്തിന് തടയിടാന്‍ 90 അധിക സര്‍വീസുകള്‍ കൂടി ഇറക്കി കര്‍ണാടക ആര്‍.ടി.സി.

കോഴിക്കോട്: ഓണത്തിലെ യാത്രാദുരിതത്തിന് തടയിടാന്‍ കര്‍ണാടക ആര്‍.ടി.സി. സ്ഥിരം സർവീസുകൾ കൂടാതെ 90 അധിക സർവീസുകൾ കൂടി രംഗത്തിറക്കി. ഇന്നു മുതൽ ഉത്രാദദിനമായ സെപ്റ്റംബർ നാല് വരെയാണ് സർവീസുകൾ. തിരുവോണദിവസം മുതൽ മടക്കയാത്രയ്ക്കും സ്പെഷൽ സര്‍വീസുകൾ ഉണ്ടാകും.

മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.

ബസ് സ്റ്റേഷൻ കൗണ്ടറുകളിലൂടെയും ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും ഏർപ്പെടുത്തി. നാലോ അതിലധികമോ ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യുന്നവർക്ക് അഞ്ചു ശതമാനവും മടക്കയാത്ര ഉൾപ്പെടെ ഇരുവശത്തേക്കുമുളള ടിക്കറ്റുകൾ ഒന്നിച്ചെടുക്കുന്നവർക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് മടക്കയാത്രയ്ക്കായി ഒരുക്കിയ പ്രത്യേക സർവീസ് ബസുകളും കർണാടക ആർടിസി വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം.

What's Your Reaction?

like

dislike

love

funny

angry

sad

wow