കേരള സർവകലാശാല താത്കാലിക രജിസ്ട്രാർ ചുമതലയിൽ നിന്ന് മിനി കാപ്പനെ മാറ്റി

ഡോ. രശ്മിക്ക് പകരം ചുമതല നൽകും.

Sep 2, 2025 - 17:13
Sep 2, 2025 - 17:14
 0
കേരള സർവകലാശാല താത്കാലിക രജിസ്ട്രാർ ചുമതലയിൽ നിന്ന് മിനി കാപ്പനെ മാറ്റി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിൽ സമവായം.  കേരള സർവകലാശാല രജിസ്ട്രാർ ഇൻചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി.  മിനി സി കാപ്പൻ്റെ നിയമനം സിൻഡിക്കേറ്റ് റദ്ദ് ചെയ്തു.
 
ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വൈസ് ചാന്‍സലറുടേതായിരുന്നു തീരുമാനം. ഡോ. രശ്മിക്ക് പകരം ചുമതല നൽകും. കാര്യവട്ടം ക്യാമ്പസ് ജോയിന്‍റ് രജിസ്ട്രാര്‍ ആണ് ഡോ. രശ്മി.രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയും യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തെങ്കിലും ചർച്ചയ്ക്കെടുത്തില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow