ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാർക്ക്

ഓസ്ട്രേലിയക്കായി 65 ടി20 മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകള്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയിട്ടുണ്ട്.

Sep 2, 2025 - 15:22
Sep 2, 2025 - 15:22
 0
ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാർക്ക്
ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. ചൊവ്വാഴ്ചയാണ് താരം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2012 മുതല്‍ 2024വരെ നീണ്ടതാണ് അദ്ദേഹത്തിന്റെ ടി20 കരിയർ.
 
 ഓസ്ട്രേലിയക്കായി 65 ടി20 മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകള്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയിട്ടുണ്ട്.  ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ് സ്റ്റാര്‍ക്ക്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ടി20 ലോകകപ്പിലായിരുന്നു സ്റ്റാര്‍ക് അവസാനമായി കളിച്ചത്.
 
അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് താരത്തിന്റെ വിരമിക്കൽ. ടെസ്റ്റ് മാച്ചുകള്‍ക്ക് പുറമെ 2027 ഏകദിന ലോകകപ്പ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മിച്ചല്‍ സ്റ്റാര്‍ക് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow