ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ് താരം ഡാരൽ മിച്ചൽ. 782 റേറ്റിങ് പോയിന്‍റുമായിട്ടാണ് രോഹിത്തിനെ പിന്തള്ളി ന‍്യൂസിലൻഡ് താരം ഡാരൽ മിച്ചൽ ഒന്നാം സ്ഥാനത്തെത്തിയത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കായിരുന്നു ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം. ഇതാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ സിഡ്നി ഏകദിനത്തില്‍ സെഞ്ചുറി നേടി ആഴ്ചകള്‍ക്കകമാണ് രോഹിത്തിന് പടിയിറങ്ങേണ്ടി വന്നത്.
46 വർഷത്തിൽ ഇതാദ്യമായാണ് ന്യൂസിലാൻഡ് ക്രിക്കറ്റിൽ ഒരു താരം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയാണ് മിച്ചലിനെ ഒന്നാമതെത്തിച്ചത്. രോഹിത് രണ്ടാമതായി. നിലവിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന രോഹിത്തിനു പുറമെ ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരാണ് പട്ടികയിൽ ആദ‍്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു ഇന്ത‍്യൻ താരങ്ങൾ.