ഖാർതും: സുഡാനിലെ പടിഞ്ഞാറൻ ഡർഫർ പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ ഒരു ഗ്രാമം പൂർണമായും ഇല്ലാതായതായി റിപ്പോർട്ടുകൾ. അപകടത്തിൽ ആയിരത്തിലേറെ പേർ മരിച്ചു. സുഡാൻ ലിബറേഷൻ മൂവ്‌മെന്‍റ്/ആർമി തിങ്കളാഴ്ച രാത്രിയോടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
ഡർഫറിലെ മറാ പർവതപ്രദേശത്താണ് ഞായറാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമം പൂർണമായും ഇല്ലാതായെന്നാണ് റിപ്പോർട്ടുകൾ.