പൂജ, ദസറ; താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ഭാഗത്തേക്കുള്ള യാത്രയിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്

Oct 1, 2025 - 20:04
Oct 1, 2025 - 20:04
 0
പൂജ, ദസറ; താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

കോഴിക്കോട്: തുടർച്ചയായ അവധി ദിനങ്ങളും (പൂജ, ഗാന്ധി ജയന്തി) ദസറ ആഘോഷങ്ങളും പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ബുധനാഴ്ച ഉച്ചമുതൽ അടിവാരം മുതൽ ലക്കിടി വരെയാണ് കനത്ത തിരക്ക്. അവധിക്ക് വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. 

വയനാട് ഭാഗത്തേക്കുള്ള യാത്രയിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്ക് നീണ്ടുപോകുന്ന സാഹചര്യത്തിൽ, യാത്രക്കാർക്കായി പോലീസ് പ്രത്യേക നിർദേശങ്ങൾ നൽകി. വരി തെറ്റിക്കാതെയും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചും മാത്രമേ ചുരത്തിൽ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ. 

വയനാട്ടിൽ നിന്ന് ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ പുറപ്പെടണം. കൂടാതെ, ഗതാഗതക്കുരുക്ക് മുൻനിർത്തി യാത്രക്കാർ മുൻകരുതലായി വെള്ളവും ലഘുഭക്ഷണവും കയ്യിൽ കരുതണമെന്ന് ചുരം സംരക്ഷണ സമിതിയും പോലീസും അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow