പാക് അധിനിവേശ കശ്മീരില്‍ മൂന്നാംദിവസവും സംഘര്‍ഷം രൂക്ഷം; എട്ടുപേര്‍ കൊല്ലപ്പെട്ടു 

ബാഗ് ജില്ലയിലെ ധീർകോട്ടിൽ നാല് പേരും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവുമാണ് മരിച്ചത്

Oct 1, 2025 - 20:29
Oct 1, 2025 - 20:29
 0
പാക് അധിനിവേശ കശ്മീരില്‍ മൂന്നാംദിവസവും സംഘര്‍ഷം രൂക്ഷം; എട്ടുപേര്‍ കൊല്ലപ്പെട്ടു 

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ (PoK) മേഖലയിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷമായി തുടരുകയാണ്. പാകിസ്ഥാൻ സർക്കാരിനെതിരെ നടന്ന വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് സൈന്യം നടത്തിയ വെടിവെപ്പിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ബാഗ് ജില്ലയിലെ ധീർകോട്ടിൽ നാല് പേരും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവുമാണ് മരിച്ചത്.

'മൗലികാവകാശ നിഷേധം' ആരോപിച്ച് ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (Joint Awami Action Committee) നേതൃത്വത്തിലാണ് പാക് അധിനിവേശ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ആരംഭിച്ചത്. മേഖലയിൽ ഇൻ്റർനെറ്റ് നിരോധനം ഇപ്പോഴും തുടരുകയാണ്.  

മുസാഫറാബാദിലേക്കുള്ള പ്രതിഷേധ മാർച്ച് തടയുന്നതിനായി പാലത്തിൽ സ്ഥാപിച്ചിരുന്ന ഷിപ്പിങ് കണ്ടെയ്‌നറുകൾ പ്രതിഷേധക്കാർ നീക്കി നദിയിലേക്ക് എറിഞ്ഞു. മുസാഫറാബാദിലെ മരണങ്ങൾക്ക് കാരണം പാകിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ വെടിവെപ്പാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ രംഗത്തെത്തി.

ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ 'ലോങ് മാർച്ച്' 38 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുള്ളതാണ്. ഇതിൽ പ്രധാനം, പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന PoK അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുക എന്നതാണ്.

ഈ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് 'ഫ്രണ്ട്സ് ഓഫ് ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റി' പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow