കോർബ: കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷാംശമുള്ള പദാർത്ഥം കഴിച്ചതായി പറയപ്പെടുന്ന 20 വയസുകാരന് ദാരുണാന്ത്യം. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിഷം കഴിച്ചതെന്നാണ് വിവരം.
ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. ഒരു പെൺകുട്ടിയുമായി കൃഷ്ണ കുമാർ പ്രണയത്തിലായിരുന്നു. കൃഷ്ണ കുമാര്‍ രണ്ടു വര്‍ഷമായി സോനാരി ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
കൃഷ്ണ കുമാറിന്‍റെ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് യുവാവിനോട് വീട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൃഷ്ണ കുമാർ ഇവരുടെ വീട്ടിലെത്തി. തുടർന്ന് മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാശമുള്ള പദാര്‍ത്ഥം കഴിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുകയായിരുന്നു.
യുവാവ് ഈ പദാർത്ഥം കഴിച്ചതിനെ തുടർന്ന് അവശനിലയിലാകുകയും ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. വിഷം ഉള്ളില്‍ ചെന്നാണ് യുവാവിന് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയതോടെ കൃഷ്ണകുമാറിന്റെ കുടുംബം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കി.