ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി

എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി

Sep 29, 2025 - 19:18
Sep 29, 2025 - 19:18
 0
ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി

കൊല്ലം: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.  കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി പറഞ്ഞു. 

 
കൂടാതെ എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ആത്മഹത്യാ പ്രേരണക്കുളള വകുപ്പുകൾ പ്രോസിക്യൂഷൻ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിച്ചു. ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. 
 
യുവതിയുടെ മരണം കൊലപാതകമെന്ന് കാണിച്ചാണ് ചവറ തെക്കും ഭാഗം പോലീസ് കേസെടുത്തത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. ജൂലൈ 19നായിരുന്നു ഷാർജയിലെ ഫ്ലാറ്റിൽ അതുല‍്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow