ആന്ധ്രയിൽ ഭീകര അപകടം: ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; മൂന്ന് പേർ വെന്തുമരിച്ചു

Jul 1, 2026 - 23:25
Jul 1, 2026 - 23:25
 0
ആന്ധ്രയിൽ ഭീകര അപകടം: ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; മൂന്ന് പേർ വെന്തുമരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ ബോയപാളേം ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഭീകരമായ വാഹനാപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. രണ്ട് ട്രക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിച്ചാണ് ദുരന്തമുണ്ടായത്.

ബുധനാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. എതിർദിശയിൽ നിന്നും അമിതവേഗതയിൽ വന്ന ഒരു ട്രക്ക് മറ്റൊരു ട്രക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ പേപ്പർ ലോഡുമായി വന്ന ട്രക്കിന് പെട്ടെന്ന് തീപിടിക്കുകയും, നിമിഷങ്ങൾക്കകം അത് ഇരു വാഹനങ്ങളിലേക്കും പടരുകയുമായിരുന്നു. എളുപ്പത്തിൽ തീപിടിക്കുന്ന പേപ്പർ അവശിഷ്ടങ്ങൾ ട്രക്കിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതവും തീയുടെ തീവ്രതയും വർദ്ധിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow