ഐഎസ്ആര്‍ഒ യുടെ ഡോക്കിംഗ് ദൗത്യമായ 'സ്‌പേഡെക്‌സ്' വിക്ഷേപണം വിജയകരം
രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങള്‍ ഉപയോഗിച്ച് ഇന്‍-സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യയിലൂടെയാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്...

ശ്രീഹരിക്കോട്ട: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടി യോജിപ്പിക്കുന്ന, ഐഎസ്ആര്‍ഒ യുടെ ഡോക്കിംഗ് ദൗത്യമായ 'സ്‌പേഡെക്‌സ്' വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും പിഎസ്എല്‍വി- സി-60 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങള്‍ ഉപയോഗിച്ച് ഇന്‍-സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യയിലൂടെയാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്.
'സ്‌പേഡെക്‌സ്' ദൗത്യ ഉപഗ്രഹങ്ങളായ SDX 01 ചേസര്‍, SDX 02 ടാര്‍ഗറ്റ് എന്നിവയാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ ഓണ്‍ മൂണ്‍, ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ നിര്‍മ്മാണം തുടങ്ങി ഇന്ത്യയുടെ ഭാവി ബഹിരാകാശ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ് കൂടിയാണ് ഈ ദൗത്യം.
What's Your Reaction?






