ഇഷാനെ പുറത്താക്കിയത് വലിയ നഷ്ടം; നടപടി വിചിത്രം, മകനെ പിരിച്ചുവിട്ട നടപടിയിൽ പ്രതികരണവുമായി ശശി തരൂർ

Feb 5, 2026 - 17:20
Feb 5, 2026 - 17:24
 0
ഇഷാനെ പുറത്താക്കിയത് വലിയ നഷ്ടം; നടപടി വിചിത്രം, മകനെ പിരിച്ചുവിട്ട നടപടിയിൽ പ്രതികരണവുമായി ശശി തരൂർ

ന്യൂഡൽഹി:യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ് നടത്തിയ കൂട്ട പിരിച്ചുവിടലിൽ മകനും കോളമിസ്റ്റുമായ ഇഷാൻ തരൂരിന്റെ ജോലി നഷ്ടമായതിൽ പ്രതികരണവുമായി ശശി തരൂർ എംപി. രാജ്യാന്തര കാര്യങ്ങളിൽ പ്രഗത്ഭനും വിശകലന വിദഗ്ധനും എഴുത്തുകാരനുമായ ഇഷാൻ തരൂരിനെ ഒഴിവാക്കിയ വാഷിങ്ടൻ പോസ്റ്റിന്റെ നടപടി വിചിത്രമാണെന്ന് തരൂർ ആരോപിച്ചു.

തന്റെ മകന്റെ ‘വേൾഡ് വ്യൂ’ എന്ന കോളം വലിയ തരംഗമായിരുന്നുവെന്ന് തരൂർ എക്സിൽ കുറിച്ചു. ഈ കോളത്തിനു മാത്രമായി അഞ്ചു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. വാഷിങ്ടൻ പോസ്റ്റ് ഈ ജനപ്രീതിയെ വരുമാനമാക്കി മാറ്റുന്നതിനു പകരം സ്വയം നശീകരണത്തിനുള്ള വികലമായ നടപടിയാണ് സ്വീകരിച്ചതെന്നും ശശി തരൂർ എക്സിൽ കുറിച്ചു.

ഇഷാൻ തരൂരിന്റെ കോളം ദിവസവും വായിക്കുന്ന വിദേശകാര്യ മന്ത്രിമാരെയും നയതന്ത്രജ്ഞരെയും പണ്ഡിതന്മാരെയും താൻ കണ്ടിട്ടുണ്ട്. ഇഷാനെപ്പോലൊരു വിദഗ്ധനെ പുറത്താക്കിയതിലൂടെ സ്ഥാപനത്തിനു വലിയൊരു നഷ്ടമാണ് സംഭവിച്ചതെന്നും ശശി തരൂർ പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow