ജുവനൈൽ ഹോമിലെ 12 വയസ്സുകാരന് പീഡനം; കെയർടേക്കർ അറസ്റ്റിൽ
കോഴിക്കോട്: സർക്കാർ ജുവനൈൽ ഹോമിലെ 12 വയസ്സുകാരനായ അന്തേവാസിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കെയർടേക്കർ പി. അയൂബിനെ (58) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിമാടുകുന്ന് സർക്കാർ ജുവനൈൽ ഹോമിൽ വച്ചാണ് കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് കേസ്. കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് അന്വേഷണം ശക്തമായതോടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.
സ്ഥാപനത്തിലെ മറ്റ് കുട്ടികളും സമാനമായ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?



