ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി; റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്

Jun 29, 2026 - 22:17
Jun 29, 2026 - 22:17
 0
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി; റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ജൂലൈ മുതൽ ഡിസംബർ വരെ, സെപ്റ്റംബർ ഒഴികെയുള്ള മാസങ്ങളിലാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്.

അതേസമയം, വിവിധ സ്രോതസുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിശദാംശങ്ങൾ കെഎസ്ഇബി സമർപ്പിച്ചില്ലെന്ന് കമ്മീഷൻ വിമർശിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങളും ലഭ്യമാക്കിയില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരായ പരാതികളും കമ്മീഷൻ ചൂണ്ടിക്കാട്ടി. ലോഡ് ഷെഡ്ഡിങ് നടപ്പാക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കാലവർഷം ദുർബലമായതും അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം. ജൂൺ 30 വരെയാണ് സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണം.

What's Your Reaction?

like

dislike

love

funny

angry

sad

wow