അന്‍സിബയുടെ പരാതിയില്‍ നടപടിയില്ല; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യം
കൊച്ചി: നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്ത പാലാരിവട്ടം എസ്‌എച്ച്‌ഒയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ യൂട്യൂബ് ചാനലിനുമെതിരായ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അന്‍സിബയുടെ ആരോപണം.
തനിക്കെതിരായ വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കം ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും, അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. ഇതുമൂലം മാനസികമായി വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്നതായും അന്‍സിബ ആരോപിച്ചു.
ജൂണ്‍ 26-നാണ് ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരെ അന്‍സിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യൂട്യൂബ് വഴി അപകീര്‍ത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണം നടത്തിയെന്നാണ് പരാതിയിലെ ആരോപണം.
What's Your Reaction?



