തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോഗം. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് ഉള്‍പ്പെടെയാണ് അംഗീകാരം.
1972ലെ കേന്ദ്ര നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത്. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയും ബില്ലിൽ ഉണ്ടാകും. വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി.
സ്വകാര്യഭൂമിയിലെ ചന്ദനം വനംവകുപ്പ് വഴി മുറിച്ചു മാറ്റുന്നതും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിമയസഭാ സമ്മേളനത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കും.