കഠ്മണ്ഡു: നേപ്പാളിൽ അശാന്തി തുടരുന്നതിനിടെ സുശീല കര്‍ക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ആദ്യ വനിതയാണ് സുശീല കര്‍ക്കി.
കൂടാതെ നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി കൂടിയാണ് സുശീല കർക്കി. കാവല്‍ സര്‍ക്കാരില്‍ കാര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപീകരിക്കും. 34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെയാണ് നേപ്പാളിൽ ഇത്തരത്തിൽ ഒരു രാഷ്ട്രീയ നീക്കമുണ്ടാകുന്നത്.
ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്.