ഇന്ധനക്ഷാമ ഭീതി ഒഴിഞ്ഞു; നിയന്ത്രണം പിൻവലിച്ച് കേന്ദ്ര സർക്കാർ
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ജൂൺ 12 മുതൽ ഏർപ്പെടുത്തിയിരുന്ന ഇന്ധന വിതരണ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിലവിലെ വിതരണ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ ഇനി ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയുള്ള പെട്രോൾ, ഡീസൽ വിതരണത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇന്ധനക്ഷാമം ഒഴിവാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചത്.
വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം മൊത്ത വിതരണക്കാരിൽ നിന്ന് ഇന്ധനം വാങ്ങാനാണ് നിർദേശിച്ചിരുന്നത്.
എന്നാൽ നിലവിൽ ഇന്ധന വിതരണ സാഹചര്യം സാധാരണ നിലയിലായതിനാൽ ജൂലൈ 1 മുതൽ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
What's Your Reaction?



