മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി

എംഎല്‍എയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

Jan 24, 2026 - 13:29
Jan 24, 2026 - 13:29
 0
മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി
പത്തനംതിട്ട: മൂന്നാം ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത് മാറ്റി. വിധി ഈ മാസം 28 ന് പറയും. ത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ‍്യാപേക്ഷ മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
 
അതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും.  കഴിഞ്ഞദിവസം പ്രാേസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. 
 
എന്നാൽ എംഎല്‍എയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.  രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാ​ഗം ഹാജരാക്കിയിരുന്നു. അതിൻ്റെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്ഐടി അപേക്ഷ നൽകിയിട്ടുണ്ട്. 2024ൽ തിരുവല്ലയിലെ ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പെന്നാണ് പരാതി. 

What's Your Reaction?

like

dislike

love

funny

angry

sad

wow