എംഎൽഎ റെജി ചെറിയാന്റെ വാഹനാപകടം; മദ്യപിച്ച് വാഹനം ഓടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ

Jun 29, 2026 - 22:30
Jun 29, 2026 - 22:31
 0
എംഎൽഎ റെജി ചെറിയാന്റെ വാഹനാപകടം; മദ്യപിച്ച് വാഹനം ഓടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ. എംഎൽഎ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും അപകടത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് മാറിയെന്നും ഡിവൈഎഫ്‌ഐ നേതാവ് ജെയിംസ് സാമുവൽ ആരോപിച്ചു.

എംഎൽഎയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും ജെയിംസ് സാമുവൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഇന്ന് രാത്രി എട്ട് മണിയോടെ എ.സി. റോഡിലെ ചമ്പക്കുളത്ത് വച്ചാണ് അപകടമുണ്ടായത്. നെടുമുടി സ്വദേശി സുനീഷ് (22) സഞ്ചരിച്ച ബൈക്കും എംഎൽഎയുടെ ഔദ്യോഗിക വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow