സെക്രട്ടേറിയറ്റ് സംഘർഷത്തിൽ ബ്ലേഡ് ഉപയോഗിച്ച സംഭവം;എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

Jun 29, 2026 - 22:38
Jun 29, 2026 - 22:38
 0
സെക്രട്ടേറിയറ്റ് സംഘർഷത്തിൽ ബ്ലേഡ് ഉപയോഗിച്ച സംഭവം;എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദൻ അറസ്റ്റിലായി. ബ്ലേഡ് ഉപയോഗിച്ച് സമരം നടത്തി സംഘർഷമുണ്ടാക്കിയ കേസിലെ പ്രതിയായ നന്ദനെ കന്റോൺമെന്റ് പൊലീസ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് ശേഷം നന്ദനെ എ.ആർ. ക്യാമ്പിലേക്ക് മാറ്റി. തുടർന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷ കേസിൽ ഇതോടെ മൂന്നാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow