പ്രണയത്തിന് പിന്നാലെ ക്രൂരമർദനം; സന്ദീപിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

Jun 29, 2026 - 22:44
Jun 29, 2026 - 22:44
 0
പ്രണയത്തിന് പിന്നാലെ ക്രൂരമർദനം; സന്ദീപിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പത്തനംതിട്ട: ചിറ്റാർ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും വാരിയെല്ലുകൾ ഒടിഞ്ഞതായും ശ്വാസകോശത്തിന് പരിക്കേറ്റതായും കണ്ടെത്തി.

സംഭവത്തിൽ അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടിയെയും സുഹൃത്ത് ഗോപിയെയും പ്രതികളാക്കി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാത്രി വീടിന് സമീപത്തെ കുഴിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയത്തിലായിരുന്ന യുവതിയെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് സന്ദീപ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow