ഏഴാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകനെതിരെ കേസ്, നിർബന്ധിത അവധി

Jun 29, 2026 - 22:50
Jun 29, 2026 - 22:50
 0
ഏഴാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകനെതിരെ കേസ്, നിർബന്ധിത അവധി

ഇടുക്കി: അണക്കര ഗവൺമെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവത്തിൽ വണ്ടൻമേട് പൊലീസ് കേസെടുത്തു. തമിഴ് മീഡിയം അധ്യാപകൻ ശിവകുമാറിനെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് ദേഹത്തും തുടയിലും അടിക്കുകയും മുഖത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി. പിടിഎ അന്വേഷണത്തിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് കുട്ടിയെ പലതവണ മർദിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകനോട് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ സ്കൂളിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow