ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനും സഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനും ഉടൻ മടങ്ങിവരാനാകും. ഇവരെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു.
ഇന്നു പുലർച്ചെ ഇന്ത്യൻ സമയം 4.33 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നായിരുന്നു വിക്ഷേപണം. പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാളെ രാവിലെ 9 മണിക്ക് ക്രൂ – 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. മാര്‍ച്ച് 19 ബുധനാഴ്ച ആയിരിക്കും സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തുന്നതെന്നാണ് റിപ്പോർട്ട്.
നാസയോടൊപ്പം ചേർന്നാണ് സ്പേസ് എക്സ് ദൗത്യം നടത്തുന്നത്. ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂണിലാണ് ഐഎസ്‌എസിൽ കുടുങ്ങിയത്.