വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു പിന്നാലെ തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി.
കൂടാതെ തെക്കൻ അലാസ്കയിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.ഭൂകമ്പ സാധ്യതയേറിയ പസഫിക് ‘റിങ് ഓഫ് ഫയറി’ൻ്റെ ഭാഗമാണ് അലാസ്ക.
പ്രദേശത്തുളള ജനങ്ങൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.