പിഎസ്‌സി അംഗങ്ങള്‍ക്ക് ശമ്പളത്തിന് പിന്നാലെ പെന്‍ഷനും വര്‍ധിപ്പിച്ച് സര്‍ക്കാര്‍

കേരള ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്നാണ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം

May 14, 2025 - 12:41
May 14, 2025 - 12:42
 0  12
പിഎസ്‌സി അംഗങ്ങള്‍ക്ക് ശമ്പളത്തിന് പിന്നാലെ പെന്‍ഷനും വര്‍ധിപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധനയുണ്ടാകും.  ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നവര്‍ പിഎസ്‌സി അംഗമായാല്‍ സര്‍ക്കാര്‍ സര്‍വ്വീസ് കാലഘട്ടം കൂടി കണക്കാക്കി പെന്‍ഷന്‍ നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം. 
 
കേരള ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്നാണ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം. നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്ന ഒരാള്‍ പിഎസ് സി അംഗമായാല്‍ അവര്‍ പിഎസ്-സി പെന്‍ഷനിലോ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനിലോ ഒന്ന് മാത്രമെ തെരഞ്ഞെടുക്കാന്‍ കഴിയു. ഇതിലാണ് മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 
 
കഴിഞ്ഞ മന്ത്രിസഭായ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സര്‍ക്കാര്‍ സര്‍വീസിലായിരുന്ന ശേഷം പിഎസ് സി ചെയര്‍മാനും അംഗവുമായിരുന്നവര്‍ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ ഇതോടെ ഉയരും. പിഎസ്‌സി ചെയർമാൻ്റെ ശമ്പളം 3.87 ലക്ഷമായും അംഗങ്ങളുടേത് 3.80 ലക്ഷമായും ഉയർത്തി നേരത്തേ തീരുമാനമെടുത്തിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow