ഗൃഹനാഥന്‍ സിലണ്ടർ തുറന്നുവിട്ട് വീടിന് തീയിട്ടശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചു; വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു 

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

Apr 21, 2025 - 11:14
Apr 21, 2025 - 11:15
 0  16
ഗൃഹനാഥന്‍ സിലണ്ടർ തുറന്നുവിട്ട് വീടിന് തീയിട്ടശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചു; വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു 

കൊല്ലം: ഗൃഹനാഥന്‍ വീടിന് തീയിട്ടശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചൽ ആലഞ്ചേരിയിലാണ് സംഭവം. ചില്ലിങ് പ്ലാന്‍റ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഥിരം മദ്യപാനിയായ ഇയാൾ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം സിലണ്ടർ തുറന്നുവിട്ട് തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടുകാർ പുറത്തേക്കോടി രക്ഷപ്പെട്ടു. ഗ്യാസ് സിലിണ്ടർ‌ പൊട്ടിത്തെറിച്ചത് മൂലം വീട് പൂർണമായി തകർന്നു. ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഏരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

What's Your Reaction?

like

dislike

love

funny

angry

sad

wow