നിയമസഭയിൽ സഭാനടപടികൾ തടസപ്പെടുത്തി പ്രതിപക്ഷ പ്രതിഷേധം; ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാകുന്നു

ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളിച്ചത്

Feb 2, 2026 - 11:10
Feb 2, 2026 - 11:10
 0
നിയമസഭയിൽ സഭാനടപടികൾ തടസപ്പെടുത്തി പ്രതിപക്ഷ പ്രതിഷേധം; ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാകുന്നു

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ഇന്നും നിയമസഭയിൽ ശക്തമായ പ്രതിഷേധം തുടർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങളും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയും സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു.

ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളിച്ചത്. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണനും എ.കെ.എം. അഷറഫും നിയമസഭാ കവാടത്തിൽ സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കറെ അറിയിച്ചു.

സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെയുള്ള വിമർശനങ്ങൾ സഭയിൽ ഉന്നയിക്കും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും ബജറ്റിലെ പോരായ്മകൾക്കുമെതിരെ ശക്തമായ നിലപാടെടുക്കും.

ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.കെ. മുരളി നൽകിയ പരാതി ഇന്ന് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും. ഇരുഭാഗത്തിന്റെയും വാദങ്ങൾ കമ്മിറ്റി കേൾക്കും. എന്നാൽ, സങ്കീർണ്ണമായ നിയമനടപടികൾ ആവശ്യമായതിനാൽ ഈ സഭാ സമ്മേളനത്തിൽ അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യത കുറവാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow