സുപ്രധാന നീക്കം; കെ.പി.സി.സിക്ക് 17 അംഗ കോര്‍ കമ്മിറ്റി
ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സുപ്രധാന നീക്കമെന്ന നിലയിൽ കെ.പി.സി.സിക്ക് (KPCC) 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. 17 അംഗങ്ങളാണ് കമ്മിറ്റിയിൽ ഉള്ളത്.
ദീപ ദാസ് മുൻഷിയാണ് കോർ കമ്മിറ്റിയുടെ കൺവീനർ. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ എ.കെ. ആൻ്റണി, ഷാനിമോൾ ഉസ്മാൻ എന്നിവർ സമിതിയിൽ ഉൾപ്പെടുന്നു. കെ.പി.സി.സി. അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, എ.കെ. ആൻ്റണി തുടങ്ങിയ പ്രമുഖർ കോർ കമ്മിറ്റിയിൽ അംഗങ്ങളാണ്.
സംസ്ഥാനത്തെ സംഘടനാപരമായ കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനും സുപ്രധാന തീരുമാനങ്ങൾ കൂട്ടായി എടുക്കുന്നതിനുമായാണ് കോർ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. കമ്മിറ്റി ആഴ്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നാണ് നിർദ്ദേശം.
What's Your Reaction?

