സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു; ആഗോള വിപണിയിലെ അസ്ഥിരത വിനയായി

ഗ്രാമിന് 830 രൂപ ഇടിഞ്ഞ് 13,890 രൂപ എന്ന നിലയിലെത്തി

Feb 2, 2026 - 11:25
Feb 2, 2026 - 11:26
 0
സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു; ആഗോള വിപണിയിലെ അസ്ഥിരത വിനയായി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങളെത്തുടർന്ന് വിപണിയിലുണ്ടായ അസ്ഥിരതയാണ് വില കുത്തനെ താഴാൻ കാരണമായത്. ഇന്ന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായി (നേരത്തെ ഇത് 1,17,760 രൂപയായിരുന്നു). ഗ്രാമിന് 830 രൂപ ഇടിഞ്ഞ് 13,890 രൂപ എന്ന നിലയിലെത്തി.

വിപണിയിലെ ഈ വലിയ മാറ്റത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള രണ്ട് പ്രധാന ഘടകങ്ങളാണുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണം സംബന്ധിച്ച് അമേരിക്കൻ നിലപാടിനെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.

ഇറാനെതിരെ അമേരിക്ക സൈനിക നീക്കത്തിന് ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ ആഗോള സാമ്പത്തിക വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന നിരക്കിൽ തുടർന്ന സ്വർണ്ണവിലയിൽ ഇത്രയും വലിയൊരു ഇടിവ് ഉണ്ടാകുന്നത് ഈ വർഷം ആദ്യമായാണ്. ആഗോള തലത്തിൽ ഡോളർ കരുത്താർജ്ജിക്കുന്നതും നിക്ഷേപകർ മറ്റ് മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow