അധികം താമസമില്ല, യുഎഇയിൽ വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം
100 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന ഈ സുഖവാകേന്ദ്രത്തിന്‍റെ പേര് 'തെർമെ ദുബായ്' എന്നാണ്.

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം മാത്രമല്ല ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസകേന്ദ്രവും യു.എ.ഇയില്‍ വരുന്നു. ദുബായിലാണ് ഈ സുഖവാസകേന്ദ്രം വരിക. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ൻ്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റേതാണ് പ്രഖ്യാപനം.
100 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന ഈ സുഖവാകേന്ദ്രത്തിന്‍റെ പേര് 'തെർമെ ദുബായ്' എന്നാണ്. സബീൽ പാർക്കിൽ നിര്‍മ്മിക്കുന്ന ഈ സുഖവാസകേന്ദ്രം 2028 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തിച്ചുതുടങ്ങും. പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകരെയാണ് ഈ സുഖവാസകേന്ദ്രം സ്വാഗതം ചെയ്യുക.
ഒരു ഇൻ്ററാക്ടീവ് പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡനും ഉൾക്കൊള്ളുന്ന ഈ കേന്ദ്രത്തിന്‍റെ വികസനത്തിനായി നഗരം രണ്ട് ബില്യൺ ദിർഹമാണ് അനുവദിക്കുക. 500,000 ചതുരശ്ര അടി വിസ്തൃതിയാണ് സുഖവാസകേന്ദ്രത്തിന് ഉണ്ടാകുക.
What's Your Reaction?






