ആശമാരുടെ രാപ്പകൽ സമരം ഇന്ന് 50ാം ദിവസം; സെക്രട്ടേറിയറ്റ് പടിക്കൽ മുടി മുറിച്ച് പ്രതിഷേധിക്കും

ആശമാരുടെ രാപ്പകൽ സമരം ഇന്ന് 50ാം ദിവസം. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.
സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും.
നാട് തളർന്നു നിന്നപ്പോളെല്ലാം നീണ്ടുവന്ന കൈകളെ അമ്പത് ദിവസം പിന്നിട്ടും അധികാരികൾ പക്ഷെ അവഗണിച്ചു തട്ടിമാറ്റുകയാണ്. എന്നാൽ അവരുടെ മുഖത്തേക്ക് മുടി മുറിച്ചെറിഞ്ഞ് ആശമാർ പ്രതിഷേധിക്കാനൊരുങ്ങുന്നത്.
What's Your Reaction?






