കടുത്ത അഴിമതി ആരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

Jul 25, 2026 - 21:41
Jul 25, 2026 - 21:41
 0
കടുത്ത അഴിമതി ആരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളെ തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു. നിലവിൽ യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതായി ക്ഷീര വികസന വകുപ്പ് അറിയിച്ചു. വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്നും വകുപ്പ് വ്യക്തമാക്കി.

എൽ.ഡി.എഫ് ഭരണസമിതിയുടെ കീഴിലായിരുന്നു ഇതുവരെ തിരുവനന്തപുരം മേഖല യൂണിയന്റെ പ്രവർത്തനം.

മിൽമ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ നടപടി. എന്നാൽ, യൂണിയൻ പിരിച്ചുവിട്ടത് പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് എൽ.ഡി.എഫ് നേതൃത്വം ആരോപിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

What's Your Reaction?

like

dislike

love

funny

angry

sad

wow