സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു

Jun 21, 2026 - 22:50
Jun 21, 2026 - 22:50
 0
സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു (ക്ലാസ് 12) പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ വേരിഫിക്കേഷനും റീ-വാല്യുവേഷനും അപേക്ഷിച്ച വിദ്യാർഥികളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലവും ഉടൻ പ്രഖ്യാപിക്കുമെന്നും മുഴുവൻ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും results.digilocker.gov.in വഴിയും ഫലവും അപേക്ഷാ സ്റ്റാറ്റസും പരിശോധിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow