പനിക്കും ജലദോഷത്തിനും ആവി പിടിക്കുന്നതിനിടെ ദുരന്തം; തിളച്ച വെള്ളം വീണ് 14-കാരന്‍ മരിച്ചു
തൃശൂർ: പനിയും ജലദോഷവും മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്തിൽ വീണ് 14 വയസ്സുകാരന്‍ ദാരുണാന്ത്യം. നെല്ലാനി സ്വദേശി എയ്ഞ്ചലോയാണ് മരിച്ചത്. കളപ്പുരയ്ക്കല്‍ മെജോയുടെ മകനാണ്.
എയ്ഞ്ചലോയ്ക്ക് പനിയും ജലദോഷവും ഉണ്ടായിരുന്നതിനാല്‍ പാത്രത്തില്‍ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെയാണ് പാത്രം മറിഞ്ഞ് തിളച്ച വെള്ളം ശരീരത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റത്.
സംഭവം നടക്കുമ്പോള്‍ അച്ഛനും മുത്തശ്ശിയും വീടിന് സമീപത്തായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ എയ്ഞ്ചലോയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?



